2020ലെ ജെ സി ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം – സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം – ഒരുത്തീ) തിരഞ്ഞെടുക്കപ്പെട്ടു.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന് (ചിത്രം – എന്നിവര്‍). ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധായനായത് സിദ്ധാര്‍ഥ് ശിവയായിരുന്നു.
മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂര്‍ (ചിത്രം – താഹിറ), മികച്ച ഛായാഗ്രാഹകന്‍ – മധു നീലകണ്ഠന് (ചിത്രം – സണ്ണി), മികച്ച എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ് (ചിത്രം – സണ്ണി), മികച്ച സംഗീത സംവിധായകന് – ഗോപി സുന്ദര്‍ (ചിത്രം – ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രന് (ചിത്രം – സൂഫിയും സുജാതയും), മികച്ച ഗായകന് – വിജയ് യേശുദാസ് (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗായിക – സിതാര ബാലകൃഷ്ണന് (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി (ചിത്രം – വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ് (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകന് – അക്ഷയ് (ചിത്രം – ദിശ), മികച്ച പുതുമുഖ നായിക – താഹിറ (ചിത്രം – താഹിറ), മികച്ച ബാലതാരം – കൃഷ്ണശ്രീ (ചിത്രം – കാന്തി)
more recommended stories
-
കാഞ്ഞങ്ങാട് പുല്ലൂരില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിലുള്ള പാലത്തിന്റെ ഒരു സ്പാന്‍ തകര്‍ന്നു വീണു.
കാസര്‍ഗോഡ് :കാഞ്ഞങ്ങാട് പുല്ലൂരില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിലുള്ള.
-
ഐപിഎല്ലില്‍ രോഹിത്തും കോലിയും ധോണിയും കഴിഞ്ഞാല്‍ പിന്നെ സഞ്ജു; ഇതിഹാസങ്ങള്‍ക്കൊപ്പം റെക്കോര്‍ഡുമായി മലയാളി താരം
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ.
-
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകള്‍ ജൂണ്‍ 24ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം.
-
അബൂദാബി മഞ്ചേശ്വരം മണ്ഡലം KMCC പ്രസിഡണ്ടിനെ ജന്മനാട്ടില് ആദരിച്ചു
ഉപ്പള:അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ്.