അഹ്‌മദ് ബണ്ടി അനുശോചന യോഗം ചേര്‍ന്നു

ചൗക്കി കുന്നില്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ഗ്രീന്‍സ്റ്റാറിന്റെയും ആഭിമുഖ്യത്തില്‍ അഹ്‌മദ് ബണ്ടി അനുശോചന പരിപാടി സംഘടിപ്പിച്ചു. ചൗക്കി കുന്നില്‍അഹ്‌മദ് ബണ്ടിയുടെ വിയോഗം പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ലീഗ് രാഷ്ട്രീയത്തേ ഏറെ സ്‌നേഹിച്ച അദ്ദേഹം നിസ്വാര്‍ത്ത സേവകനായിരുന്നുവെന്നും അനുശോചന യോഗം അഭിപ്രായപ്പെട്ടു.

അനുശോചന പരിപാടിയില്‍ മൊഗ്രാല്‍ പുത്തൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍ എന്‍ ഇ, അബ്ദു നീട്ടത്തില്‍, നവാസ് കസ്സു, നജീബ് കുന്നില്‍, മൂസാ ബാസിത്ത്, ഹബീബ് മൂപ്പ, സമദ് ബണ്ടി, മുനീര്‍ കുന്നില്‍, ശിഹാബ് അര്‍ജാല്‍, നബീല്‍, ഖലീല്‍ കല്ലു, സുഫൈദ് മൈല്‍പാറ, ഷെമീര്‍ ചെമ്മു, ഷെരീഫ് ബദര്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories