ഇന്ത്യൻ ക്യാപ്റ്റന്മാർ മുംബൈ ഇന്ത്യൻസിൽ

മുംബൈ :”ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഞാന്‍ എപ്പോഴും കണ്ടിട്ടുണ്ട്, കൂടാതെ മുംബൈ ടീമിന്റെ ഭാഗമാകാനുള്ള അവസരവും എനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, ഞങ്ങള്‍ ഒരു നല്ല ടീമിനെ ഉണ്ടാക്കുമെന്നും, ഞങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്യുമെന്നും പ്രതീക്ഷയെന്നും മുംബൈ ഇന്ത്യന്‍സ് ടീമിലിടം നേടിയ ഹര്‍മന്‍പ്രീത് പ്രതികരിച്ചു. അതെ സമയം മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വനിതാ ടീം ക്യാപ്റ്റനും ഒരു ഫ്രഞ്ചസില്‍ കളിക്കുന്നതും അപൂര്‍വമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെ 1.8 കോടിക്ക് മുംബൈ ഇന്ത്യന്‍സ് നേടിയതോടെയാണ് അപൂര്‍വ നിമിഷത്തിന് ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയായത്. ഇപ്പോള്‍ വനിതാ ടീം ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് നടുക്കുന്നതിനാല്‍ ഹര്‍മന്‍പ്രീത് സൗത്താഫ്രിക്കയിലാണ്.

KCN

more recommended stories