കര കയറാനാവാതെ ആര്‍സിബി: തുടര്‍ച്ചയായ രണ്ടാം തോല്‍വി

മുംബൈ: വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആര്‍സിബിക് ആദ്യം മികച്ച തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ 39 എത്തി നില്‍ക്കേ മുംബൈക്ക് വേണ്ടി സൈക ആദ്യ ബ്രേക്ക് ത്രൂ നല്‍കി. സോഫി ഡെവിനെ കൂടാരം കേട്ടി. മുംബൈക്ക് വേണ്ടി ഹായ്ലെ മാത്യൂസ് മൂന്നും സൈകയും അമേലിയയും രണ്ട് വികേറ്റുകള്‍ നേടി. 18.4 ഓവര്‍ പന്തെറിഞ്ഞു 155 ബാംഗ്ലൂരിനെ മുംബൈ ഓള്‍ ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഹായ്ലെ മാത്യൂസിന്റെയും നാട്ട് സിയവര്‍-ബ്രണ്ടിന്റെയും അര്‍ദ്ധ ശതകം മുംബൈ 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്തമാക്കി. ഹായ്ലെ മാത്യൂസാണ് കളിയിലെ താരം.

KCN

more recommended stories