ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു

മാരി സെല്‍വരാജും ധനുഷും ഒന്നിച്ച ചിത്രം ‘കര്‍ണന്‍’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. രജിഷ നായികയായി അഭിനയിച്ച ധനുഷ് ചിത്രം പ്രമേയത്തിന്റെ കരുത്തുകൊണ്ട് ചര്‍ച്ചയായ പ്രൊജക്റ്റായിരുന്നു. മാരി സെല്‍വരാജും ധനുഷും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനമാണ് പുറത്തുവിട്ടിരിക്കുന്നത്.

‘പരിയേറും പരുമാള്‍’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെല്‍വരാജിന്റെ അടുത്ത പ്രൊജക്റ്റില്‍ ധനുഷ് നായകനാകുന്നുവന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. മാരി സെല്‍വരാജ് ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

KCN

more recommended stories