ലഹരി മാഫിയയെ ഇനി പറന്നുപിടിക്കും; പൊലീസ് ഡ്രോണ്‍ ജില്ലയില്‍

നീലേശ്വരം ലഹരിസംഘങ്ങളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ ജില്ലയിലെത്തിച്ച പൊലീസിന്റെ സ്വന്തം ഡ്രോണ്‍ നീലേശ്വരത്തും സമീപങ്ങളിലും നിരീക്ഷണപ്പറക്കല്‍ നടത്തി. നീലേശ്വരം, കോട്ടപ്പുറം, തൈക്കടപ്പുറം മേഖലയിലാണ് ഡ്രോണ്‍ പറന്നത്. കേരള പൊലീസ് ഫൊറന്‍സിക് ലാബ് ആന്‍ഡ് റിസര്‍ച് സെന്ററാണ് 250 ഗ്രാം ഭാരമുള്ള നാനോ മോഡല്‍ ഡ്രോണ്‍ തെളിമയുള്ള ചിത്രങ്ങളും വിഡിയോകളും പൊലീസിനു നല്‍കും.

ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന നേതൃത്വം നല്‍കുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് ജില്ലയില്‍ ഡ്രോണ്‍ എത്തിച്ചത്. നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഡ്രോണ്‍ പറത്തിവിട്ടത്. നീലേശ്വരം സിഐ, കെ.പ്രേംസദന്‍, എസ്‌ഐ, എ.എം.രഞ്ജിത് കുമാര്‍, റൈറ്റര്‍ എം.മഹേന്ദ്രന്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ പ്രദീപന്‍ കോതോളി, പ്രഭേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ശ്രീകാന്താണ് പൈലറ്റ് ഇന്‍ കമാന്‍ഡായി പ്രവര്‍ത്തിക്കുന്നത്.

KCN

more recommended stories