ബാനം ഗവ.ഹൈസ്‌കൂളില്‍ നവ കേരളദീപം കൊളുത്തി കേരളപ്പിറവി ആഘോഷിച്ചു

 

ബാനം: ബാനം ഗവ.ഹൈസ്‌കൂളില്‍ കേരളപ്പിറവി ആഘോഷിച്ചു. കേരളത്തിന്റെ രൂപത്തില്‍ മുന്നൂറ് മണ്‍ചിരാതുകള്‍ കൊണ്ട് നവകേരളദീപം തെളിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്ന് ഭാഷാപ്രതിജ്ഞ, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ കൈക്കൊണ്ടു. കുട്ടികളുടെ സൃഷ്ടികള്‍ കൊണ്ട് അക്ഷരമരം തീര്‍ത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് നവകേരളദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് എ.വി മുരളിരാജ്, വികസനസമിതി ചെയര്‍മാന്‍ കെ.എന്‍ ഭാസ്‌കരന്‍, സ്റ്റാഫ് സെക്രട്ടറി സഞ്ജയന്‍ മനയില്‍, അനൂപ് പെരിയല്‍, നിശാന്ത് രാജന്‍, എം.ലത എന്നിവര്‍ സംസാരിച്ചു.
പടം………. കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് നവകേരളദീപം കൊളുത്തുന്നു

KCN

more recommended stories