ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഒഡിഷ എഫ്.സി.ക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഭുവനേശ്വര്‍: ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മൈതാനത്തെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. കരുത്തരായ ഒഡിഷ എഫ്.സി.ക്കെതിരെ തോല്‍വി. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടി കളിയില്‍ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ഒഡിഷ വിജയിച്ചു.

റോയ് കൃഷ്ണയുടെ നാല് മിനിറ്റ് ഇടവേളയിലെ രണ്ട് ഗോളുകളാണ് ഒഡിഷക്ക് ജയം സമ്മാനിച്ചത്. 53-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ജാവോയുടെ ഉശിരന്‍ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടു. റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്സില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്നത് വലിയ പിഴവായി.

KCN

more recommended stories