രാത്രി ബസ്സിന് മുകളില്‍ ഉറങ്ങാന്‍ കിടന്നു താഴെ വീണ് യുവാവിന് ദാരുണാന്ത്യം

 

ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം.

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബസ്സിന് മുകളില്‍ ഉറങ്ങാന്‍ കിടന്നയാള്‍ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളിലാണ് മനീഷ് ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

KCN

more recommended stories