കാസര്‍കോട് മണ്ഢലം ഘടക കക്ഷികള്‍ക്ക് വിട്ട് കൊടുക്കില്ല- സി.കെ.ശ്രീധരന്‍

ck
കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഢലം സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനാവില്ലെന്ന് ഡി.സി.സി. പ്രസിഡണ്ട് സി.കെ.ശ്രീധരന്‍ പറഞ്ഞു. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാസര്‍കോട് സീറ്റ് കോണ്‍ഗ്രസിന്റേതാണ്.

അതിന് അവകാശം പറഞ്ഞ് ആരും രംഗത്ത് വരേണ്ടതില്ല. ഇവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും സി.കെ.ശ്രീധരന്‍ പറഞ്ഞു. വീഴ്ചകള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് അനായാസമായി ജയിക്കാന്‍ കഴിയുമെന്നും സി.കെ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories