ഡോക്ടേര്‍സ് ഡേയില്‍ ഡോക്ടര്‍ ഡി ജി രമേഷ് ന് ആദരം

 

ദേശീയ ഭിഷഗ്വര ദിനമായ ജൂലൈ 1 ന് പെരിയ സി എച്ച് സി യിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ ഡി.ജി. രമേഷിനെ രാവണീശ്വരം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ നാഷണല്‍ സര്‍വീസ് യൂണിറ്റ് ആദരിച്ചു. പ്രിന്‍സിപ്പാള്‍ കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എം സുനിത പൊന്നാട അണിയിച്ച് ആദരിച്ചു. വളണ്ടിയര്‍ ലീഡര്‍മാരായ പ്രത്യുഷ ,സച്ചിന്‍ എന്നിവര്‍ ബൊക്ക നല്‍കി. കുട്ടികള്‍ ആശംസാ കാര്‍ഡും തയ്യാറാക്കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ രാജി , സി അനീഷ് എന്നിവര്‍ സംസാരിച്ചു. റെയില്‍പാതയിലൂടെയുള്ള യാത്ര പോലെയാണ് ജീവിതം എന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു ലക്ഷ്യത്തിലെത്താന്‍ പാതയിലൂടെ തന്നെ സഞ്ചരിക്കണം. പാത തെറ്റിയാല്‍ യാത്ര ലക്ഷ്യത്തിലെത്തില്ല. ഭാരതം കണ്ട മികച്ച ഡോക്ടറാണ് ബി.സി. റോയ്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ ജന്മദിനമാണ് ഡോക്ടേര്‍സ് ഡേ ആയി ആചരിക്കുന്നത്.

KCN

more recommended stories