സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം പര്യാപ്തമാക്കാന്‍, ജില്ലാതല റിസോഴ്‌സ് അധ്യാപകര്‍ക്കുളള പരിശീലനം- പര്യാപ്ത2024 ആരംഭിച്ചു

 

ബേക്കല്‍ : പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് അക്കാദമിക പിന്‍തുണ നല്‍കുന്നതിനായി സമഗ്രശിക്ഷ കേരള കാസര്‍ഗോഡ്‌ന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ട്രെയിനര്‍, സി.ആര്‍ സി സി കോ-ഓഡിനേറ്റര്‍മാര്‍ക്കുംത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം പര്യാപ്ത2024 കളനാട് റസിഡന്‍സിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ: സരിത എസ്. എന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ട്രെയിനര്‍മാരുടെയും സി.ആര്‍.സി കോ-ഓഡിനേറ്റര്‍മാരുടെയും അക്കാദമിക മികവ് ഉയര്‍ത്തുക, അവരുടെ പ്രയോഗ ശേഷിയും നൈപുണിയും വര്‍ദ്ധിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ടി.വി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്‌സ് അധ്യാപകരായ സുബ്രഹ്‌മണ്യന്‍ വി.വി രാജഗോപാലന്‍. പി, സുമാദേവി പി എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു സമഗ്ര ശിക്ഷ കാസര്‍ഗോഡ് ജില്ല പ്രോഗ്രാം ഓഫീസര്‍ ടി. പ്രകാശന്‍ സ്വാഗതവും ട്രെയിനര്‍ വി.വി സുബ്രഹ്ണ്യന്‍ നന്ദിയും പ്രകാശിപ്പിച്ചു.

KCN

more recommended stories