ഐസിസി റാങ്കിംഗില്‍ ഹാര്‍ദിക് ഇനി ഒന്നാമന്‍

 

മുംബൈ: ടി20 ലോകകപ്പിലെ നിര്‍ണായക പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഐസിസി ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഹാര്‍ദിക് പാണ്ഡ്യ. ലോകകപ്പില്‍ 11 വിക്കറ്റും 144 റണ്‍സും നേടിയ ഹാര്‍ദിക് ഇന്ത്യയുടെ എക്‌സ് ഫാക്റ്ററായിരുന്നു. ഈ പ്രകടനത്തിന് പിന്നാലെയാണ് ഹാര്‍ദിക്കിനെ തേടി പുതിയ സ്ഥാനമെത്തിയത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹാര്‍ദിക് ഒന്നിലെത്തിയത്. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ആദ്യ പത്തില്‍ പോലും സ്ഥാനം നേടാന്‍ സാധിച്ചില്ല.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി എന്നിവരെ മറികടന്നാണ് ഹാര്‍ദിക്കിന്റെ നേട്ടം. നബി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹസരങ്ക രണ്ടാം സ്ഥാനത്ത് തുടരുന്നു. മാര്‍കസ് സ്റ്റോയിനിസ് (ഓസ്ട്രേലിയ), സിക്കന്ദര്‍ റാസ (സിംബാബ്വെ), ഷാക്കിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ഇവരെലാം ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ദിപേന്ദ്ര സിംഗ് ഐറി (നേപ്പാള്‍), ലിയാം ലിംവിഗ്സ്റ്റണ്‍ (ഇംഗ്ലണ്ട്), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), മൊയീന്‍ അലി (ഇംഗ്ലണ്ട്) എന്നിവരെ ഏഴ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

KCN

more recommended stories