ഐ.എസ് ഭീകരെന്ന് സംശയിക്കപ്പെടുന്ന 21 പേര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍

ISIS_Militants

അങ്കാര: ഐ.എസ് ഭീകരെന്ന് സംശയിക്കപ്പെടുന്ന 21 പേര്‍ തുര്‍ക്കിയില്‍ അറസ്റ്റിലായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറാഖിലേക്കും സിറിയയിലേക്കും ഭീകരരെ തിരഞ്ഞെടുത്ത് നിയമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

തുര്‍ക്കിയില്‍ നിന്നും നിരവധിപേരെ ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇസ്താംബുളില്‍ നിന്ന് പിടയിലായ ഇവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. പിടിയിലായവരില്‍ നിന്നും രണ്ട് ഓട്ടോമാറ്റിക്ക് റൈഫിളുകളും വന്‍തോതിലുള്ള ആയുധശേഖരവും കണ്ടെടുത്തു.

KCN

more recommended stories