സൈനികനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: സൈനികനെ ബൈക്ക് തടഞ്ഞ് അക്രമിച്ചു. തടയാന്‍ ചെന്ന സുഹൃത്തിന് പരിക്കേറ്റു. കിനാനൂര്‍ കരിന്തളം കാട്ടിപ്പൊയിലിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ സൈനികനായ സി. ജിതിന്‍(23), കെ. നിധീഷ് (27) എന്നിവരെ ഇരുമ്പ് വടി കൊണ്ടാണ് അക്രമിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു. ജിതിന്റെ വീട്ടുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്. ഈ വിരോധത്തിനാണ് ജിതിനെയും അക്രമിച്ചതെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.

KCN

more recommended stories