മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ നാസയുടെ പദ്ധതി

nasaമനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് 36 പേജുള്ള വിശദമായ രൂപരേഖ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പ്രസിദ്ധീകരിച്ചു.

അതീവ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് മനുഷ്യനെ ചൊവ്വയിലേക്കാനുള്ള പ്രവര്‍ത്തനമെങ്കിലും, ‘പരിഹരിക്കാന്‍ കഴിയുന്നവ’യാണ് അത്തരം പ്രശ്‌നങ്ങളെന്ന് നാസയുടെ രേഖ പറയുന്നു.

ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ബജറ്റിന് യു.എസ്.കോണ്‍ഗ്രസ്സുമായി നാസയുടെ ചര്‍ച്ച നടക്കാനിരിക്കുകയാണ്. അടുത്തയാഴ്ച ജറുസലേമില്‍ സ്‌പേസ് ഇന്‍ഡസ്ട്രി നേതാക്കളുടെ അന്താരാഷ്ട്ര സമ്മേളനവും നടക്കുകയാണ്. അതിന് മുന്നോടിയായാണ് സുപ്രധാന രേഖ നാസ പുറത്തുവിട്ടത്.

‘NASA’s Journey to Mars: Pioneering Next Steps in Space Exploration’ എന്ന പേരിലുള്ള രേഖ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ‘നേടിയെടുക്കാവുന്ന ലക്ഷ്യം തന്നെയാണ് ചൊവ്വ’യെന്ന് നാസ വിശ്വാസം പ്രകടിപ്പിക്കുന്നു.

എന്നാല്‍, സുപ്രധാനമായ വിശദാംശങ്ങളുടെ കാര്യത്തില്‍ നാസയുടെ രേഖ ദുര്‍ബലമാണെന്ന് ചില വിദഗ്ധര്‍ കരുതുന്നു. ‘ഭക്ഷണം’, ‘വായു’ തുടങ്ങിയ സംഗതികളെക്കുറിച്ച് നാസ അതിന്റെ രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെ അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാക്കി അതിജീവനം നടത്തുമെന്ന കാര്യം വിശദീകരിക്കുന്നില്ലെന്ന്, സേഥി ( SETI ) യില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ റുമ്മെല്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഒട്ടേറെ പഴുതുകള്‍ നാസയുടെ പദ്ധതിയിലുണ്ട്.

KCN

more recommended stories