പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

elc2014.കാസര്‍കോട്‌: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സജ്ജീകരിക്കുന്ന പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിലും താലൂക്ക് ആസ്ഥാനങ്ങളിലും പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. 791 പോളിംഗ് സ്റ്റേഷനുകളുമാണ് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി സജ്ജീകരിക്കുന്നത്. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിഗ് ഓഫീസറെയും മൂന്ന് പോളിംഗ് ഓഫീസര്‍മാരേയുമാണ് നിയോഗിക്കുന്നത്. ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും സെക്ടറല്‍ ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.

KCN

more recommended stories