സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡ് വിവരങ്ങള്‍ അറിയിക്കണം

caution
സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡ്
വിവരങ്ങള്‍ അറിയിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാവശ്യങ്ങള്‍ക്കായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് ആര്‍ക്കു വേണ്ടി പ്രിന്റ് ചെയ്യുന്നു, എത്ര കോപ്പി, പ്രിന്റ് ചെയ്യുന്ന ബോര്‍ഡിന്റെ വലിപ്പം, ഇതിനായി എത്രതുക ചെലവഴിച്ചു എന്നീ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ചെലവു കണക്കുകള്‍ക്കായുള്ള ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസറെ അറിയിക്കണം.

സോഷ്യല്‍ മീഡിയയിലൂടെ അനുമതിയില്ലാതെ
പ്രചാരണം നടത്തിയാല്‍ നടപടി
മുന്‍കൂര്‍ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയകളിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അനുമതിയില്ലാതെ വോട്ടഭ്യര്‍ത്ഥിച്ച് പ്രചാരണം നടത്തിയാല്‍ നടപടി സ്വീകരിക്കും.

KCN

more recommended stories

kasaragodchannel.com @copy kasaragod News - All rights reserved