ഫ്രാന്‍സില്‍ ഭീകരാക്രമണം ;150തിലേറെ പേര്‍ കൊല്ലപ്പെട്ടു

franceപാരീസ്: ചരിത്രത്തില്‍ ഫ്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം നേടിയ പാരീസ് ഒറ്റ രാത്രി കൊണ്ട് ചോരപ്പുഴ ഒഴുകുന്ന നഗരമായി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയം നീളുന്നത് ഇസ്‌ലാമിക് സ്റ്റേറ്റ്‌സിലേക്കാണ്. ആക്രമണത്തിന്റെ തീവ്രതയും വ്യാപ്തിയും അല്‍ ഖ്വെയ്ദയടക്കമുള്ള തീവ്രവാദ സംഘടനയുടെ രീതിയോട് സാമ്യമുള്ളതാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് പറഞ്ഞത്.

ജനുവരിയില്‍ ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം വ്യക്തമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് 12 പേരാണ്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1961 ജൂണ്‍ 18ന് അര്‍ദ്ധസൈനിക വിഭാഗം സഞ്ചരിച്ച എക്‌സ്പ്രസ് ട്രെയിനിനു നേരെ നടന്ന ബോംബാക്രമണമായിരുന്നു ഫ്രാന്‍സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം. അന്ന് 28 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2012 ല്‍ ഫ്രഞ്ച് സേനയ്ക്കും ജൂത വംശജര്‍ക്കുമെതിരെ നടന്ന ആക്രണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.

മാസികയ്ക്ക് നേരെ നടന്ന ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി ലോകം വിലയിരുത്തി. ഫ്രാന്‍സില്‍ സമീപകാലത്തായി ആക്രമണങ്ങളില്‍ ഭീകരവാദികളുടെ സാന്നിധ്യം വ്യക്തമാണ്. എല്ലാ ആക്രണങ്ങളിലും ഇരകളായി സാധാരണ ജനങ്ങളാണ്. ഭക്ഷണശാല, തിയേറ്റര്‍,നിശാ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്.

പൊതുജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയും ബന്ദികളാക്കുകയും ചെയ്യുന്നതാണ് ഫ്രാന്‍സില്‍ ഇതുവരെ നടന്ന ആക്രമണങ്ങളുടെ പൊതു സ്വഭാവം. മരണം 150 കവിയുകയും ഭീകരവാദികളെ ഇനിയും കീഴടക്കാന്‍ കഴിയാത്തതും ആക്രമണം ആസൂത്രണം ചെയ്തതിന്റെ വ്യാപ്തി മനസിലാക്കാം.

KCN

more recommended stories