ജലധാരയില്‍ മുങ്ങി കാസര്‍കോട് നഗരം

ksd waterജലധാരയില്‍ മുങ്ങി കാസര്‍കോട് നഗരം കുടിവെള്ള പൈപ്പ് പൊട്ടി കാസര്‍കോട് നഗരത്തില്‍ വന്‍ ജലധാര. തിങ്കളാഴ്ച വൈകിട്ടാണ് നുള്ളിപ്പാടി പെട്രോള്‍ പമ്പിന് എതിര്‍വശം അയ്യപ്പ ക്ഷേത്രത്തിന് സമീപത്താണ് റോഡരികില്‍ പൈപ്പ് പൊട്ടി വന്‍ ജലധാര രൂപപ്പെട്ടത്. അഞ്ചാള്‍ ഉയരത്തില്‍ വെള്ളം ഉയര്‍ന്നുപൊങ്ങിയത് കാണാന്‍ നിരവധിപേരാണ് തടിച്ചുകൂടിയത്.

ഏതാണ്ട് അരമണിക്കൂറോളം വെള്ളം ജലധാരയായിതന്നെ നിന്നിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഈ ഭാഗത്തേക്കുള്ള പമ്പിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. നുള്ളിപ്പാടിയും പരിസരവും ഇതേതുടര്‍ന്ന് വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി. ഇതിന്റെ തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്കാണ് വെള്ളം പ്രവഹിച്ചത്. യഥാസമയം വൈദ്യുതി ബന്ധം വിച്ഛേദിച്ചതുകാരണം വന്‍ അപകടം ഒഴിവായി.

ജലധാര കാണാന്‍ വഴിയാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി അതിലെ യാത്രക്കാരും ഇറങ്ങി നിന്നതോടെ ഇവിടെ ഗതാഗതവും സ്തംഭിച്ചു. പെപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് കാസര്‍കോട് നഗരത്തില്‍ പതിവുസംഭവമായി മാറിയിരിക്കുകയാണ്.

KCN

more recommended stories