മംഗളൂരു അന്താരാഷ്ട വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

manglreമംഗളൂരു അന്താരാഷ്ട വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയത്.

പിടിയിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതോടെ ബാഗേജ് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

ഇസ്തിരി പെട്ടിക്കകത്ത് സ്വര്‍ണത്തിന് കറുത്ത നിറം പൂശിയാണ് കടത്താന്‍ ശ്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

KCN

more recommended stories