ജോലി ഒഴിവ്

സിവില്‍ അപ്രന്റിസ് നിയമനം
ജില്ലാ നിര്‍മ്മിതികേന്ദ്രത്തിലേക്ക് സിവില്‍ അപ്രന്റീസ് എഞ്ചിനീയര്‍ ട്രെയിനിംഗിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമയുളളവര്‍ക്കാണ് സ്റ്റൈപ്പന്റോടെ ആറുമാസത്തേക്ക് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ ബയോഡാറ്റ നവംബര്‍ 27ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതികേന്ദ്രം, ആനന്ദാശ്രമം പി.ഒ- 671531, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 04672202572
ജോലി ഒഴിവ്
പരവനടുക്കം വൃദ്ധമന്ദിരത്തില്‍ വൃദ്ധജന പരിപാലനത്തിനായി നേഴ്‌സ്, കെയര്‍ ഗിവേഴ്‌സ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് പാസ്സായ യുവതിയുവാക്കള്‍ക്ക് കെയര്‍ ഗിവേഴ്‌സ് ഒഴിവിലേക്ക് അപേക്ഷിക്കാം. നേഴ്‌സിംഗില്‍ ഡിപ്ലോമ, ഡിഗ്രിയാണ് നേഴ്‌സിന്റെ യോഗ്യത. നവംബര്‍ 24ന് രാവിലെ 11 മണിക്ക് പരവനടുക്കം വൃദ്ധ സദനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വൃദ്ധസദനവുമായി ബന്ധപ്പെടുക ഫോണ്‍ 04994 239726, 9447249730
ഒബ്ജക്ടീവ് പരീക്ഷ
പിഎസ്‌സി 2014 ആഗസ്തിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കന്നട മലയാളം, എന്‍സിഎ, ഈഴവ, തീയ്യ, ബില്ലവ തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 378/2014 പ്രകാരം നവംബര്‍ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 01.30 മണിമുതല്‍ 03.15 മണി വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in വൈബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റിലെ ഫോട്ടോയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയ്യതിയും ഉണ്ടായിരിക്കണം അല്ലാത്തപക്ഷം ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.
ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
2016 ഫെബ്രുവരിയില്‍ നടത്തുന്ന സി.ഇ.ഒ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് (സപ്ലിമെന്ററി) അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഫീസ് 150 രൂപ. ട്രഷറിയില്‍ ഒടുക്കിയതിന്റെ അസ്സല്‍ ചലാന്‍ സഹിതം നിശ്ചിതമാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ പിഴയില്ലാതെ നവംബര്‍ 30 വരെയും 50 രൂപ ഫൈനോടുകൂടി ഡിസംബര്‍ അഞ്ചുവരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ഐടിഐ ഓഫീസില്‍ നിന്നോ www.detkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ അറിയാം.

 

KCN

more recommended stories