സ്‌നേഹ പൊട്ടിക്കരഞ്ഞു

sneha.തുറുപ്പു ഗുലാന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ സ്‌നേഹയുടെ ജന്മദിനം കഴിഞ്ഞയാഴ്ചയായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ ഇത്തവണ സ്‌നേഹ എത്തിയത് വിഗലാംഗര്‍ താമസിക്കുന്ന അനാഥാലയത്തിലായിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ കൊടുത്ത ശേഷം ഭര്‍ത്താവ് തമിഴ്‌നടനായ പ്രസന്നയുമൊത്ത് അവിടെ മൊത്തം നടന്നു കണ്ടു. ഒരിടത്ത് രണ്ടുകൈയ്യുമില്ലാത്ത പത്ത് വയസ്സുകാരന്റെ ഭക്ഷണം കഴിക്കുന്ന രീതി കണ്ട് സ്‌നേഹ പൊട്ടിക്കരഞ്ഞു. നിലത്ത് വെച്ച ഭക്ഷണം കമിഴ്ന്ന് കിടന്ന് കഴിക്കുന്ന കാഴ്ച സ്‌നേഹയെ വളരെയധികം വിഷമിപ്പിച്ചു.

 

KCN

more recommended stories