ലോക് അദാലത്ത് : 736 കേസുകള്‍ തീര്‍പ്പാക്കി

city bag copyജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കോടതിയില്‍ നടന്ന മെഗാ ലോക് അദാലത്തില്‍ 736 കേസുകള്‍ തീര്‍പ്പാകി. 1212 കേസുകളാണ് ആകെ പരിഗണിച്ചത്. തീര്‍പ്പാകിയ 736 കേസുകളിലായി 1,46,90,650 രൂപയാണ് സെറ്റില്‍മെന്റ് തുകയായി കണകാക്കിട്ടുള്ളത്. ഇതില്‍ 9,37,600 രൂപ സര്‍കാരിലേക്ക് ലഭിച്ചു. പരിഗണിച്ച 33 ക്രിമിനല്‍ കേസുകളില്‍ 10 ഉം 12 ചെക്ക് കേസുകളില്‍ 3 ഉം തീര്‍പ്പാക്കി. 580 ട്രാഫിക്ക് കേസുകളില്‍ 490 ഉം, 285 ബേങ്ക് കേസുകളില്‍ 70 ഉം 168 ബി.എസ്.എന്‍.എല്‍ കേസുകളില്‍ 99 ഉം 130 മോട്ടോര്‍ ആക്‌സിഡന്റ് കേസുകളില്‍ 54 ഉം 33 കുടുംബ കേസുകളില്‍ 5 ഉം 20 സിവില്‍ കേസുകളില്‍ 5 ഉം തീര്‍പ്പാക്കിയിട്ടുണ്ട്. പരിഗണിച്ച സിവില്‍ അപ്പീല്‍ കേസും തീര്‍പ്പാക്കി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ടി.എസ്.പി. മൂസത്ത്, അഡീഷണല്‍ ജില്ലാ ജഡ്ജുമാരായ കെ.സനില്‍ കുമാര്‍, സാനു എസ്. പണിക്കര്‍, സബ് ജഡ്ജ് ഫിലിപ്പ് തോമസ്, പ്രിന്‍സിപ്പല്‍ മുന്‍സിപ്പ് എം.സി. ബിജു, അഡീഷണല്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് പി.ആര്‍. രാജശ്രി, ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് ഇ. രഞ്ജിത്ത്, റിട്ട. മജിസ്‌ട്രേട്ട് അന്നമ്മ ജോണ്‍, ഫാമിലി കോര്‍ട്ട് ജഡ്ജ് സുരേഷ് കുമാര്‍ എന്നിവരാണ് അദാലത്തില്‍ കേസുകള്‍ പരിഗണിച്ചത്.

 

KCN

more recommended stories