മോഹന്‍ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ ?

mohanlalവരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മോഹൻലാൽ സ്ഥാനാർഥിയായേക്കുമെന്ന് സൂചന. എന്‍എസ്എസ് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സൂപ്പർതാരം മത്സരിക്കുമെന്നാണ് വാർത്തകൾ പരക്കുന്നത്. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുകയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.മോഹന്‍ലാലാണ് മത്സരിക്കുന്നതെങ്കില്‍ ചങ്ങനാശേരി സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന സൂചന കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇതിനു എന്‍എസ്എസിന്റെ പിന്‍തുണ സ്വരൂപിച്ചത് കേരള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ എന്‍.ജയരാജാണെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ഒരു വര്‍ഷം മുന്‍പ് എന്‍എസ്എസ് ആസ്ഥാനത്ത് ഔദ്യോഗിക പരിപാടിയ്ക്ക് അതിഥിയായി എത്തിയപ്പോള്‍ മുതല്‍ തന്നെ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തിരുവഞ്ചൂരും, എന്‍.ജയരാജ് എംഎല്‍എയുമാണ് ഇക്കാര്യത്തില്‍ മുൻകൈയ്യെടുത്തതെന്നാണ് സൂചന. ഇതിനിടെ സുരേഷ ഗോപി ബിജെപി സ്ഥാനാർഥിയായി വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കുമെന്നും സൂചനയുണ്ട്.

KCN

more recommended stories