ബാലനീതി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

balaneethiന്യൂഡൽഹി∙ 16 വയസ്സു കഴിഞ്ഞാൽ ഹീനമായ കുറ്റകൃത്യങ്ങൾക്ക് പ്രായപൂർത്തിയായവരുടെ വിചാരണയെന്നതുൾപ്പെടെയുള്ള ബാലനീതി നിയമത്തിലെ ഭേദഗതികൾ രാജ്യസഭ പാസാക്കി. ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ഇതിൽ ഒരു ഭേദഗതിയും രാജ്യസഭ വരുത്തിയില്ല. ശബ്ദ വോട്ടോയാണ് ബിൽ പാസാക്കിയത്.‌‌ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും.പുതിയ ഭേദഗതികൾ അനുസരിച്ച് എല്ലാ ജില്ലകളിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് രൂപീകരിക്കും. ശിക്ഷാരീതി തീരുമാനിക്കേണ്ടത് ഇവരാണ്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കും. മാനഭംഗം, കൊലപാതകം തുടങ്ങിയവ ഹീനമായ കുറ്റകൃത്യങ്ങളായാണ് കണക്കാക്കുന്നത്.ഉച്ചയ്ക്കു രണ്ടു മണിക്കു തുടങ്ങിയ ചർച്ച 6.30 വരെ നീണ്ടു. ബില്ലിനെ എല്ലാ പാർട്ടികളും അംഗീകരിച്ചു. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്കു വിടാത്തതിൽ പ്രതിഷേധിച്ച് സിപിഎം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കുറ്റവാളിയുടെ പ്രായമല്ല കുറ്റകൃത്യത്തിന്റെ സ്വഭാവമാണ് നോക്കേണ്ടതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു. എന്നാൽ, ബില്ലിനു മുൻകാലപ്രാബല്യം നൽകുക സാധ്യമല്ലെന്ന് പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി മരിച്ച ജ്യോതി സിങിന്റെ മാതാപിതാക്കളും ചർച്ച കാണാൻ സഭയിലെത്തിയിരുന്നു.

KCN

more recommended stories