നോര്‍ക്ക റൂട്ട്‌സ് കാസര്‍കോട് ഓഫീസ് ഉദ്ഘാടനം ജനുവരി 4ന്

norkaവിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരും, തൊഴില്‍ തേടുന്നവരുമായ കാസര്‍കോട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് സാക്ഷാത്കാരമാകുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസ് കളക്‌ട്രേറ്റില്‍ ജനുവരി നാലിന് ഗ്രാമ വികസന, സാംസ്‌കാരിക, നോര്‍ക്ക വകുപ്പ്മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് കളക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന ഒട്ടനവധിപേര്‍ അധിവസിക്കുന്ന ജില്ലയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസ് തുറക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. അന്യ സംസ്ഥാനങ്ങളിലും, വിദേശത്തും ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍ക്ക് അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ തിരിച്ചറിയല്‍ കാര്‍ഡ്, വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വിദഗ്ദ തൊഴില്‍ പരിശീലനം, അവബോധ ക്ലാസ്സുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരത്തിനായും സഹായത്തിനായും നിലവില്‍ ഏറെ വിഷമതകള്‍ അനുഭവിച്ചിരുന്നു. കാസര്‍കോട് ഓഫീസ് സൗകര്യം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന സാന്ത്വനം, കാരുണ്യം, ചെയര്‍മാന്‍ ഫണ്ട് തുടങ്ങിയ ക്ഷേമ പദ്ധതികളും, വിദേശ ജയിലുകളില്‍ നിന്നും മോചിതരാവുന്ന പ്രവാസി മലയാളികള്‍ക്കുള്ള സൗജന്യ വിമാന ടിക്കറ്റ്, പ്രവാസി നിയമ സഹായ സെല്‍, തുടങ്ങിയ വിഷയങ്ങളിലും ഇനിമുതല്‍ കാസര്‍കോട് നോര്‍ക്കാ റൂട്ട്‌സ് ഓഫീസില്‍ നിന്നും മാര്‍ഗ്ഗ നിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാവും.
ചടങ്ങില്‍ പി. കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ പി.ബി അബ്ദുല്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ പി. എസ് മുഹമ്മദ് സഗീര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആര്‍.എസ്. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

KCN

more recommended stories