അപേക്ഷ ക്ഷണിച്ചു

cautionഅപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണൂരിലെ ഫിനിഷിംഗ് സ്‌കൂളില്‍ 45 ദിവസത്തെ കരിയര്‍ ഒറിയന്റഡ് പേഴ്‌സണാലിറ്റി ഗ്രൂമിങ്ങ് കോഴ്‌സിലേക്ക്  പ്ലസ്ടു, ഡിഗ്രി ഉളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കോഴ്‌സ് സൗജന്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  റീച്ച്. പീരക്കാംതടം(എന്‍.എച്ച്) പിലാത്തറ, കണ്ണൂര്‍ ഫോണ്‍ 04972 800572, 9496015018.

പി.എസ്.സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ വിഭിന്നശേഷിയുളളവര്‍ക്കായി  നടത്തിയ ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് സെക്കന്റ്  (പ്രത്യേക റിക്രൂട്ട്‌മെന്റ)് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ജില്ലാ ഓഫീസില്‍ പട്ടിക പരിശോധനയ്ക്ക് ലഭിക്കും.

പട്ടികവര്‍ഗ്ഗ എഞ്ചിനീയറിംഗ്ബിരുദധാരികള്‍ക്ക് പരിശീലനം

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കുളള ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍  നടപ്പിലാക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന ജില്ലാ ഓഫീസുകളില്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരുടെ  സേവനം സജ്ജമാക്കുന്നതിലേക്കായി പരിശീലനം നല്‍കുന്നു ബി.ടെക്, എം.സി.എ, എം.എസ്.സി(കംപ്യൂട്ടര്‍ സയന്‍സ്), ബി.ഇ(കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും പാസ്സായ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്ക്   മുന്‍ഗണന നല്‍കും. അപേക്ഷ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ വിദ്യഭ്യാസയോഗ്യത, ജാതി, പ്രായം, ജില്ല എന്നിവ അടങ്ങുന്ന  പൂര്‍ണ്ണ വിവരം  സൈബര്‍ശ്രീ സെന്റര്‍, പ്രകാശ്, വി.ആര്‍.എ ഡി-7(വുമണ്‍സ് കോളേജ് റോഡ്) തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ഏപ്രില്‍ 16നകം  ലഭിക്കത്തക്കവിധം അയച്ചുതരണം. cybersricdit@gmail.com എന്ന  ഇമെയില്‍ അഡ്രസ്സിലും അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2323949.

KCN

more recommended stories