ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, ഉമ്മ ആസ്പത്രിയില്‍

sha1കാസര്‍കോട്: ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു ഉമ്മ ആസ്പത്രിയില്‍. മംഗല്‍പ്പാടികുക്കാറിലെ പരേതനായ മുഹമ്മദിന്റെ മകന്‍  മിര്‍ഷാദ്(22)ആണ് മരിച്ചത്. ഉമ്മ ബുഷറയെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച  വൈകിട്ട് അഞ്ചു മണിയോടെ കുക്കാറിലായിരുന്നു സംഭവം. മൊഗ്രാല്‍ ഭാഗത്തേക്ക് വരുവാനായി മിര്‍ഷാദും ഉമ്മയും ബസ് കാത്തുനില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ വേനല്‍മഴയും ഇടമിന്നലുമാണ് അപകടം വരുത്തിയത്. ഇടിമിന്നലേറ്റ് ബോധം കെട്ടുവീണ ഇരുവരേയും മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മിര്‍ഷാദ് വഴിമധ്യേ മരിച്ചു. മിര്‍ഷാദ് മംഗലാപുരത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയാണ്.
പി.ബി.അബ്ദുറസാഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ വീട്ടിലെത്തി അനുശോചിച്ചു.

KCN

more recommended stories