കരുണാകരന് നീലേശ്വരത്തും സുരേന്ദ്രന് നെല്ലിക്കുന്നിലും വോട്ട്; സിദ്ദിഖിന് വോട്ട് കോഴിക്കോട്

pjrകാസര്‍കോട്: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കരുണാകരന്‍ വ്യാഴാഴ്ച രാവിലെ നീലേശ്വരം മാര്‍ക്കറ്റിലെ എന്‍.കെ.ബാലകൃഷ്ണന്‍ മെമ്മോറിയല്‍ എ.യു.പി. സ്‌കൂളില്‍ വോട്ട് ചെയ്യും. രാവിലെ ഏഴിനുതന്നെയെത്തി വോട്ട് ചെയ്തശേഷം മണ്ഡലത്തിലുടനീളം യാത്ര ചെയ്യാനാണ് കരുണാകരന്‍ ഒരുങ്ങിയിരിക്കുന്നത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന് കോഴിക്കോട്ടാണ് വോട്ട്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂളില്‍ ഏഴുമണിയ്ക്ക് വോട്ടിട്ട് സിദ്ദിഖ് കാസര്‍കോട്ടേക്ക് പുറപ്പെടും. കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ബൂത്തുകള്‍ സന്ദര്‍ശിച്ച് വ്യാഴാഴ്ച പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാനാണ് പരിപാടിയെന്ന് സിദ്ദിഖ് പറഞ്ഞു.
നെല്ലിക്കുന്ന് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് വോട്ട്. രാവിലെതന്നെ വോട്ടിട്ട് മണ്ഡലത്തിലുടനീളം സഞ്ചരിക്കാനാണ് സുരേന്ദ്രന്‍ തയ്യാറെടുത്തിരിക്കുന്നത്.

KCN

more recommended stories