കള്ളവോട്ടിന് ശ്രമിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്‌

jail-photo

തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിക്കുന്നത് രണ്ടുവര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റം.
വോട്ട് ചെയ്യാനെത്തുന്നവരെക്കുറിച്ച് സംശയം തോന്നിയാല്‍ പോളിങ് ഏജന്റുമാര്‍ക്ക് തര്‍ക്കമുന്നയിക്കാം. ഓരോ തവണ തര്‍ക്കമുന്നയിക്കുമ്പോഴും രണ്ടു രൂപ വീതം കെട്ടിവെയ്ക്കണം. വോട്ട് തര്‍ക്കവിഷയമായാല്‍ യഥാര്‍ത്ഥ വോട്ടറാണെന്ന് തെളിയിക്കേണ്ട ബാധ്യത വോട്ടുചെയ്യുന്നവര്‍ക്കാണ്. ഇതിനുള്ള രേഖകള്‍ പ്രിസൈഡിങ് ഓഫീസര്‍ക്കുമുന്നില്‍ ഹാജരാക്കുകയും വേണം. യഥാര്‍ത്ഥ വോട്ടറാണെന്ന് ബോധ്യമായാല്‍ വോട്ടിടാന്‍ അനുവദിക്കും. അല്ലെങ്കില്‍ നിയമനടപടികള്‍ക്കായി പോലീസിന് കൈമാറും. കള്ളവോട്ടുചെയ്യാന്‍ ശ്രമിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 171-ാം വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസ്. ഇതിന് രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

KCN

more recommended stories