എന്‍ഡോസള്‍ഫാന്‍: സായി ട്രസ്റ്റ് മൂന്ന് വീടുകള്‍ നല്‍കി

veedddകാഞ്ഞിരടുക്കം: എന്‍ഡോസള്‍ഫാന്‍ ബാധിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ ഗൃഹപ്രവേശ ചടങ്ങ് നടന്നു. ഇരിയക്കടുത്ത് കാട്ടുമാടം പ്രദേശത്ത് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ചെയര്‍മാന്‍ അനന്തകുമാര്‍ (തിരുവനന്തപുരം) നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് ഡി.ജി.എം. ടി.എ.വര്‍ഗ്ഗീസ്, എ.ജി.എം. പാപ്പച്ചന്‍, സീനിയര്‍ മാനേജര്‍മാരായ ബൈജു ജോണ്‍, രമേശ്, മുന്‍ പഞ്ചായത്തംഗം കെ.പി.ഗോപാലന്‍, അഡ്വ.ബാബുരാജ്. കോണ്‍ട്രാക്ടര്‍ ദാമോദരന്‍, അബ്രഹാം തോണക്കര, ജോര്‍ജ്ജ് പൈനാപ്പള്ളി, അഗസ്റ്റിന്‍, അഗസ്റ്റിന്‍ കണിയാറകത്ത്, രഘു ഉച്ചൂളിക്കാട്, അമ്പൂഞ്ഞി ഇരിയ, ഭാസി അട്ടേങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സായി ട്രസ്റ്റ് നല്‍കുന്ന 108 വീടുകളില്‍ ആദ്യത്തെ വീടുകളുടെ ഉദ്ഘാടനമാണ് നടന്നത്.

KCN

more recommended stories