ഈസി എക്സാം സംഘടിപ്പിച്ചു

examകാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റി ഈസി എക്സാം പരിപാടി സംഘടിപ്പിച്ചു.  മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.പി.ജാഫര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  എം.എസ്.എഫ്  ജില്ലാ വൈസ് പ്രസിഡന്‍റ് സാദിഖുല്‍ അമീന്‍ കൗണ്‍സിലിംഗ് ക്ലാസ്സിന് നേതൃത്വം നല്‍കി. ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. റമീസ് ആറങ്ങാടി, റംഷീദ് തോയമ്മല്‍, ഇക്ബാല്‍ വെള്ളിക്കോത്ത്, സ്ഫ്വാന്‍ ആറങ്ങാടി, ജലാല്‍ കല്ലൂരാവി തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories