സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തി

upavasaകാഞ്ഞങ്ങാട്:  കേരള ഹയര്‍സെക്കന്‍ററി ലാബ് അസിസ്റ്റന്‍റ്സ് ഓര്‍ഗനൈസേഷന്‍ (കെ.എച്ച്.എല്‍.ഒ) സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തി. എ.ടി.ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുഞ്ഞ് അമ്മയോട് ഭക്ഷണം ചോദിക്കുന്ന പോലെയാണ് ലാബ് അസിസ്റ്റന്‍റുമാര്‍ പരിശീലനം ആവശ്യപ്പെടുന്നതെന്ന് എംഎല്‍എ പറഞ്ഞു. തികച്ചും ന്യായമായ ഈ സഹനസമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. കെപിസിസി സെക്രട്ടറി അഡ്വ.എം.വിന്‍സെന്‍റ്, എച്ച്എസ്എസ്ടിഎ സംസ്ഥാന സെക്രട്ടറി സാബു.ജി.വര്‍ഗ്ഗീസ്, പ്ലസ്ടു ലാബ് അസോസിയേഷന്‍ സെക്രട്ടറി ജോണ്‍സി ജേക്കബ്, റോബര്‍ട്ട് മാനുവല്‍, രാഘവലാല്‍, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജോസ് തോമസ് സ്വാഗതവും സി.എല്‍.അജയ് നന്ദിയും പറഞ്ഞു.

KCN

more recommended stories