മഹല്ല് നേതൃ സംഗമവും ചെറുശ്ശേരി ഉസ്താദ് അനുസ്മരണവും

bookകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം മദ്രസ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മഹല്ല് ഭാരവാഹികള്‍ക്കായി നേതൃപഠന ശിബിരവും ചെറുശ്ശേരി ഉസ്താദ് അനുസ്മരണവും നടന്നു.  ജില്ലാ എസ്.എം.എഫ്. വൈസ് പ്രസിഡന്‍റ് സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എം.എഫ് മണ്ഡലം പ്രസിഡന്‍റ് അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഹാഷിം അരയില്‍ മുഖ്യപ്രഭാഷണം നടത്തി. മെട്രോ മുഹമ്മദ്ഹാജി, ബശീര്‍ വെള്ളിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സി.എം.ഖാദര്‍ഹാജി, ഇബ്രാഹിം ഹാജി ഒടയംച്ചാല്‍, കെ.യു.ദാവൂദ്ഹാജി, മുസാന്‍ ഹാജി, മസാഫി മുഹമ്മദ്കുഞ്ഞി, അബ്ദുല്ല മടിക്കൈ, തെരുവത്ത് മൂസഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ.റഹ്മാന്‍ സ്വാഗതവും, കെ.ബി.കുട്ടിഹാജി നന്ദിയും പറഞ്ഞു.

KCN

more recommended stories