തോണിയില്‍ നിന്ന് വീണ് മരിച്ചു

നീലേശ്വരം: മീന്‍ പിടിക്കുന്നതിനിടെ കടലില്‍ അപകടത്തില്‍ പെട്ട മത്സ്യതൊഴിലാളി മരിച്ചു. നീലേശ്വരം അഴിത്തലയിലെ ഷാജി(40)യാണ് മരിച്ചത്. ഒഴുക്ക് വല ഉപയോഗിച്ച് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. വല അടുപ്പിക്കുന്നതിനിടെ തോണിയില്‍ നിന്ന് വീണ് പരിക്കേറ്റ ഷാജിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതയായ സരസുവിന്റെ മകനാണ്. ഭാര്യ: സംഗീത. മൂന്ന് മക്കളുണ്ട്.

KCN

more recommended stories