പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നീലേശ്വരം മന്ദംപുറത്ത് കാവ് ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ടഫോറത്തില്‍ ഏപ്രില്‍ 30നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ (രണ്ടാംനില, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപാലം. പി.ഒ 673006 കോഴിക്കോട്) ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായം 25-65. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495- 2367735. അപേക്ഷാഫോറം നീലേശ്വരത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ലഭ്യമാണ്.
മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ലക്ചറര്‍ നിയമനം
കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഇലക്‌ട്രോണിക്‌സ,് കംപ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ ലക്ചറര്‍മാരുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യതയുളളവര്‍ അസ്സല്‍ രേഖകളുമായി ഏപ്രില്‍ 21 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04998 215615. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദവും, ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദവും, ഇലക്‌ട്രോണിക് സയന്‍സ് ലക്ചറര്‍ തസ്തികയില്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ തസ്തികയില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലക്ചറര്‍ തസ്തികയില്‍ എം.സി.എ ഫസ്റ്റ് ക്ലാസ്സോടെയുളള വിജയവുമാണ് യോഗ്യത. മാത്തമാറ്റിക്‌സ് ലക്ചറര്‍ തസതികയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എസ്.സി(മാത്തമാറ്റിക്‌സ്)ആണ് യോഗ്യത. നെറ്റ്, എം.ഫില്‍, പി.എച്ച്.ഡിയുളളവര്‍ക്ക് മുന്‍ഗണ ലഭിക്കും.

KCN

more recommended stories