ലഹരിവിപത്തിനെതിരെ സെമിനാര്‍

seminaമടിക്കൈ:  പട്ടികവര്‍ഗ്ഗ സുസ്ഥിരവികസന പരിപാടിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രി സിഡിഎസിന്‍റെ നേതൃത്വത്തില്‍ നാന്തന്‍കുഴി കോളനിയില്‍ നടന്ന സെമിനാര്‍ ഊരൂമൂപ്പന്‍ കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത പട്ടികവര്‍ഗ്ഗ കോളനികള്‍ എന്ന വിഷയത്തില്‍ എക്സൈസ് പ്രിവന്‍റീസ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍ ക്ലാസ്സെടുത്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.സാവിത്രി അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് സി.പ്രഭാകരന്‍, സിഡിഎസ് മെമ്പര്‍ തങ്കമണി, പി.സത്യ, ശ്യാമള, ബാനം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഊരുമൂപ്പന്‍ കെ.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.  മടിക്കൈ പഞ്ചായത്തിലെ 6 പട്ടികവര്‍ഗ്ഗ കോളനികളെ 150ഓളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.

KCN

more recommended stories