വുഷുവില്‍ ചരിത്ര നേട്ടം കൊയ്ത് കാസര്‍കോട്ടെ താരങ്ങള്‍

rajadhaniകാസര്‍കോട്:ചൈനീസ് ആയോധനകലയായ വുഷുവില്‍ ചരിത്ര നേട്ടം കൊയ്ത് കാസര്‍കോട്ടെ താരങ്ങള്‍. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സബ്ജൂനിയര്‍ മത്സരത്തില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് കാസര്‍കോട്ടെ താരങ്ങള്‍ നേടിയത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആറ് മാസം മുന്‍പാണ് ഈ ആയോധനകലയ്ക്ക് അംഗീകാരം നല്‍കിയത്.
വുഷു അസോസിയേഷന്‍ ഓഫ് കാസര്‍കോടിന്റെ നേതൃത്വത്തിലാണ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം രേവതി, പി വി ശ്രീലക്ഷ്മി എന്നിവര്‍ സ്വര്‍ണം നേടി. സ്‌നിദ്ധ് സുരേഷ്, ഇര്‍ഫാന്‍ ബിന്‍ മുഹമ്മദ്, ഷാഹിദ് അഫ്രീദ് എന്നിവര്‍ വെള്ളിയും കെ.ടി.അര്‍ജുന്‍, അഞ്ജലി.വി.നായര്‍, വി.ലയന എന്നിവര്‍ വെങ്കലവും നേടി. കെ വി സുകേഷാണ് പരിശീലകന്‍. പി അമീര്‍ അലിയാണ് ടീം മാനേജര്‍.

KCN

more recommended stories