എക്‌സൈസ് സംഘത്തിനു നേരെ കൈയ്യേറ്റം : യുവാവ് അറസ്റ്റില്‍

yuvavപെര്‍ള: വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ഓമ്നി വാനിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാന്‍ കസ്റ്റഡിയിലെടുത്തു. വാന്‍ ഡ്രൈവര്‍ മുണ്ട്യത്തടുത്ത പള്ളത്തിന് സമീപം ഗുണാജെയിലെ ചന്ദ്രശേഖര(30)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി പെര്‍ള ടൗണിലാണ് സംഭവം. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാന്‍ പെര്‍ള ചെക്ക് പോസ്റ്റിന് സമീപം വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘത്തിന് നേരെ ഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.

KCN

more recommended stories