കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല ജെന്‍റര്‍ ശില്‍പശാല

parishathകാഞ്ഞങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല ജെന്‍റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ വനിതാ ക്ഷേമം സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളിൽ ജെന്‍റര്‍ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്തലത്തിൽ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക പദവിയുയർത്തുന്നതിനുതകുന്ന തരത്തിൽ പദ്ധതി രൂപരേഖ തയ്യാറാക്കാൻ ആവശ്യമായ സൂക്ഷ്മതല ആസൂത്രണ പരിപാടികൾക്ക് രൂപം നൽകി. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. പരിഷത്ത് സംസ്ഥാന ജെന്‍റര്‍ വിഷയ സമിതി ചെയർപേഴ്സൻ ആർ പാർവ്വതീദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ പി.ഗോപകുമാർ വിഷയം അവതരിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.ശ്രീധരൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രീത, പരിഷത്ത് സംസ്ഥാന സെക്രട്ടറി എ.എം.ബാലകൃഷണൻ, കേന്ദ്ര നിർവ്വാഹക സമിതിയംഗങ്ങളായ പ്രദീപ് കൊsക്കാട്, വി.ടി.കാർത്യായനി, ജില്ലാ പ്രസിഡണ്ട് പ്രൊ.എം.ഗോപാലൻ, ജില്ലാ സെക്രട്ടറി എം.രമേശൻ സംസാരിച്ചു ജില്ലാ ജെന്‍റർ വിഷയ സമിതി ചെയർപേഴ്സൺ എം.പത്മിനി അധ്യക്ഷത വഹിച്ചു. പി.ജി.ഗോപകുമാരി സ്വാഗതവും വി.വി.ശാന്ത ടീച്ചർ നന്ദിയും പറഞ്ഞു

KCN

more recommended stories