അതുക്കും മേലെയായിരുന്നു കല്ലളന്‍ വൈദ്യര്‍

firstcry1957ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസിനെ പിന്നിലാക്കിയ കല്ലളന്‍ വൈദ്യരായിരുന്നു താരം

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു…കണ്‍മുന്നിലൂടെ തെരഞ്ഞെടുപ്പുകള്‍ ഓരോന്നായി കടന്നുപോയി…കാലത്തിന്റെ പാച്ചിലിനുമുന്നില്‍ ഓരോന്നും ഓര്‍മ്മയായപ്പോഴും മറക്കാനാവാത്ത ഒരു നാമമായി മടിക്കൈയിലെ കല്ലളന്‍ വൈദ്യര്‍ ഓര്‍മ്മയിലും ചരിത്രത്തിലും നിറഞ്ഞുനില്‍ക്കുകയാണ്…
സാധാരണ നാട്ടിന്‍പുറത്തുകാരനായൊരു വൈദ്യര്‍ താരമായത് ചുമ്മാതല്ല…വൈദ്യര്‍ പിന്നിലാക്കിയത് കേരളം കണ്ട എക്കാലത്തെയും ഗ്ലാമര്‍ താരം സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെയായിരുന്നു…
ഇ.എം.എസ് ആഘോഷിക്കപ്പെട്ടപ്പോള്‍ വേണ്ടത്ര കയ്യടി നേടാത്ത പേരായി കല്ലളവന്‍ വൈദ്യര്‍ മാറിയെങ്കിലും ചരിത്രത്തിന്റെ താളുകളില്‍ വൈദ്യര്‍ ഒരു തരംഗമായി നിറഞ്ഞു നില്‍പ്പുണ്ട്…
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ഇ.എം.എസിന്റെ പ്രയാണം നീലേശ്വരം മണ്ഡലത്തില്‍ നിന്നായിരുന്നു. അന്നത് ദ്വയാംഗ മണ്ഡലമായിരുന്നു…അഞ്ചു സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായ കല്ലളനും ഇ.എംഎസിനും പുറമെ പി.എസ്.പിയിലെ ടി.വി.കോരന്‍, കോണ്‍ഗ്രസുകാരായ ടി.ഉണ്ണികൃഷ്ണന്‍ തിരുമുമ്പ്, സംവരണ സ്ഥാനാര്‍ത്ഥി അച്ചുകോയന്‍ എന്നിവര്‍ ജനവിധി തേടി. ഇ.എം.എസും കല്ലളനും നിയമസഭയിലേക്ക് ജയിച്ചു കയറി എന്നതിനേക്കാള്‍ ശ്രദ്ധേയം ഇ.എം.എസിനേക്കാള്‍ 6664 വോട്ടുകള്‍ കൂടുതല്‍ നേടിയത് കല്ലേളനായിരുന്നുവെന്നതാണ്. ആകെ പോള്‍ ചെയ്ത 1,47696ന വോട്ടുകള്‍ കല്ലളന്റെ പെട്ടിയില്‍ വീണപ്പോള്‍ ഇ.എം.എസിന് ലഭിച്ചത് 38090 വോട്ടുകളായിരുന്നു…
ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റായി ഇ.എം.എസ് ലോക ശ്രദ്ധനേടിയപ്പോള്‍ അദ്ദേഹത്തേക്കാള്‍ വോട്ടുകള്‍ നേടി താരമായ കല്ലളന്‍ ഓര്‍മ്മയില്‍ പോലും തങ്ങി നില്‍ക്കാതെ മാഞ്ഞുപോകുന്നതാണ് പിന്നീട് കണ്ടത്…മരിക്കും വരെ ഉത്തമ കമ്മ്യൂണിസ്റ്റായി തുടര്‍ന്ന കല്ലളന്റെ ഓര്‍മ്മയ്ക്കായി അമ്പലത്തുകര കുണ്ടേനയില്‍ കല്ലളന്‍ വൈദ്യര്‍ നാട്ടറിവുകേന്ദ്രം സ്ഥാപിതമാവുന്നു…എം.പി.അച്യുതന്‍ രാജ്യസഭാ അംഗമായിരിക്കെ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാരകം നിര്‍മ്മിക്കുന്നത്.

KCN

more recommended stories