കൈത്തിരി പ്രകാശനം ചെയ്തു

kaithiriകാഞ്ഞങ്ങാട്: പടന്നക്കാട് ഗവൺന്‍റ് എൽ.പി സ്കൂൾ ഒരു വർഷം നടത്തിയ പ്രവർത്തനങ്ങളും നേട്ടങ്ങളും കുട്ടികളുടെ രചനകളുമടങ്ങിയ സ്ക്കൂൾ സപ്ലിമെന്‍റ് കൈത്തിരി പ്രകാശനം ചെയ്തു. യുവകഥാകൃത്ത് പ്രകാശൻ മടിക്കൈ, സ്ക്കൂൾ ലീഡർ കെ.റാബിയയ്ക്ക് കൈമാറിയാണ് ചടങ്ങ് നടത്തിയത്.വി.വി ചന്ദ്രശേഖരൻ സപ്ലിമെന്‍റ് പരിചയപ്പെടുത്തി. മികവ് മെട്രിക്ക് മേള മുനിസിപ്പൽ തല വിജയികളെ വാർഡ് കൗൺസിലർ അബ്ദുൾ റസാക്ക് തായലക്കണ്ടി അനുമോദിച്ചു. ഓരോ ക്ലാസിലെയും പഠനത്തിൽ മികച്ച കുട്ടികൾക്ക് പടന്നക്കാട് ലയൺസ് ക്ലബ്ബ് വക ക്യാഷ് അവാർഡ് ഡോ: സീമ, ദിലീപ് നൽകി. ടി.കുഞ്ഞികൃഷ്ണൻ, കെ.ഗ്രീഷ്മ, കെ.ജിഷ, കെ.വി ഷാജി, ഉഷ വടക്കുമ്പത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇ.എൻ.ചന്ദ്രമതി അമ്മ സ്വാഗതം പറഞ്ഞു.

KCN

more recommended stories