ആഗ്രഹം സഫലമായി; നേര്‍ച്ചയായി രാജേശ്വരി മഠത്തില്‍ കുങ്കുമ തുലാഭാരം

kumകാഞ്ഞങ്ങാട്: തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് തന്നെ പിറക്കണമെന്ന ദമ്പതികളുടെ മനമുരുകിയുള്ള പ്രാര്‍ത്ഥന സഫലമായി. അജാനൂര്‍ കടപ്പുറത്തെ രഞ്ജിത്തും  രജിനയും ആണ്‍കുഞ്ഞിന് വേണ്ടി രാജേശ്വരിമഠത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.  രജിന ഗര്‍ഭിണിയായിരുന്ന സമയത്ത് ക്ഷേത്രത്തിലെത്തിയ ദമ്പതികള്‍ ആണ്‍കുഞ്ഞാകണമെന്നാണ് പ്രാര്‍ത്ഥിച്ചത്. ആഗ്രഹം സഫലമായാല്‍ കുങ്കുമം കൊണ്ട് തുലാഭാരം നടത്താമെന്നും നേര്‍ച്ച നേര്‍ന്നു.  ഇവരുടെ പ്രാര്‍ത്ഥന ഫലിക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസം രാജേശ്വരിമഠത്തില്‍ രജിനയ്ക്കും മകന്‍ രോഹിതിനും കുങ്കുമം കൊണ്ട് തുലാഭാരം നടത്തിയത്.79 കിലോ കുങ്കുമമാണ് വേണ്ടിവന്നത്.

KCN

more recommended stories