പശ്ചിമഘട്ടവനമേഖലയെ അടുത്തറിയുന്നതിനുള്ള പശ്ചിമഘട്ട സംവാദയാത്ര തുടങ്ങി

kk

കാസര്‍കോട്: പശ്ചിമഘട്ടവനമേഖലയെ അടുത്തറിയുന്നതിനുള്ള പശ്ചിമഘട്ട സംവാദയാത്ര കാസര്‍കോട് ബേഡകത്തുനിന്ന് തുടങ്ങി. ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടമേഖലയിലെ കര്‍ഷകആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ആശങ്കകളും മനസ്സിലാക്കുന്നതിനാണ് യാത്ര.
യുവജന കൂട്ടായ്മയായ ‘യൂത്ത്ഡയലോഗ്’ ആണ് യാത്രയുടെ സംഘാടകര്‍. കാഞ്ഞിരത്തുങ്കാല്‍ ടൗണിലെ തുറന്നസ്‌റ്റേജില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ആദിവാസിമൂപ്പനും നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, പട്ടികജാതിപട്ടികവര്‍ഗ സംരക്ഷണമുന്നണി പ്രവര്‍ത്തകന്‍ വിജയന്‍ അമ്പലക്കാട്, വി.എസ്. രാധാകൃഷ്ണന്‍, ശോഭീന്ദ്രന്‍ മാസ്റ്റര്‍, എഴുത്തുകാരനും പരിസ്ഥിതിപ്രവര്‍ത്തകനുമായ കെ.രാമചന്ദ്രന്‍ എന്നിവര്‍ സ്ഥിരംയാത്രാംഗങ്ങള്‍ക്ക് ബാനര്‍ കൈമാറി യാത്ര ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആനന്ദന്‍ അധ്യക്ഷതവഹിച്ചു. യാത്രാ കോ ഓര്‍ഡിനേറ്റര്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എന്‍.സുബ്രഹ്മണ്യന്‍, എം.സുള്‍ഫത്ത്, കെ.ബാലകൃഷ്ണന്‍ (പഞ്ചായത്തംഗം), ഫാ. അഗസ്റ്റിന്‍ വട്ടോലി, ഡോ. ശ്രീകുമാര്‍ (ഉഡുപ്പി), സി.ഹരീഷ്, പ്രജില്‍ അമന്‍, എന്‍.പി.േജാണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. കെ.സന്തോഷ്‌കുമാര്‍ നന്ദി പറഞ്ഞു. പദയാത്ര മെയ് 31ന് തിരുവനന്തപുരത്ത് നെയ്യാര്‍ഡാമിനടുത്തുള്ള വണ് വട്ടി ഗ്രാമത്തില്‍ സമാപിക്കും.

KCN

more recommended stories