കീവികളെ അടിച്ചോടിച്ച് ഇംഗ്ലണ്ട് ഫൈനലില്‍

englandന്യൂഡൽഹി ∙ ഇന്ന് ഇംഗ്ലണ്ടിന്റെ ദിവസമായിരുന്നു. അവരുടേത് മാത്രമായ ദിവസം. ന്യൂസീലൻഡിനാകട്ടെ, ഇത് ഈ ലോകകപ്പിലെ ഏക മോശം ദിവസവുമായി. ഫലം, സൂപ്പർ ടെൻ ഘട്ടത്തിൽ ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ തുടങ്ങിയ വൻ തോക്കുകളെ നിശബ്ദരാക്കിയെത്തിയ ന്യൂസീലൻഡ് ആദ്യ സെമിപോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റു തുന്നംപാടി. ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം അവർ നിഷ്പ്രയാസം മറികടന്നു. അതും ഏഴു വിക്കറ്റും 17 പന്തും ബാക്കി നിൽക്കെ. ഇതോടെ, ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ കടക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. 2010ലെ ചാംപ്യൻമാരാണ് ഇംഗ്ലണ്ട്. ന്യൂസീലൻഡാകാട്ടെ, നിർഭാഗ്യത്തിന്റെ കാര്യത്തിൽ ദക്ഷിണാഫ്രിക്കയുടെ പിൻഗാമികളെന്ന പേരിനോട് നീതി പുലർത്തി ആദ്യ ട്വന്റി20 ലോകകപ്പ് സ്വപ്നത്തിന്റെ പടിവാതിൽക്കൽ കലമുടച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 230 റൺസ് വിജയലക്ഷ്യം മറികടന്ന് റെക്കോർഡിട്ട ഇംഗ്ലണ്ട് സെമി പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരെ പുറത്തെടുത്തത് ആ മൽസരത്തിന്റെ രണ്ടാം ഭാഗം. തിരിച്ചടിക്ക് നേതൃത്വം നൽകിയത് അന്നും തിരിച്ചടിക്ക് തുടക്കമിട്ട ജേസൺ റോയിയും. റോയി 44 പന്തിൽ 11 ബൗണ്ടറിയും രണ്ട് സിക്സുമുൾപ്പെടെ 78 റൺസെടുത്തു. സ്കോർ: ന്യൂസീലൻഡ് – 20 ഓവറിൽ എട്ടിന് 153. ഇംഗ്ലണ്ട് – 17.1 ഓവറിൽ മൂന്നിന് 159 പ്പർ ടെൻ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്തെടുത്ത അതേ തന്ത്രമായിരുന്നു ടൂർണമെന്റിൽ അജയ്യരായെത്തിയ കീവീസിന് മുന്നിലും ഇംഗ്ലണ്ടിന്റേത്. തുടക്കം മുതലേ അടിച്ചു തകർത്ത ജേസൺ റോയിയും അലക്സ് ഹെയ്‌ൽസും കിവീസ് ബോളർമാർക്ക് ഒരു അവസരവും നൽകിയില്ല. 26 പന്തിൽ 50 കടന്ന അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് സ്കോർ 81ൽ നിൽക്കെ. മിച്ചൽ‍ സാന്റ്നറിനെ ബൗണ്ടറി കടത്താനുള്ള ഹെയ്‌ൽസിന്റെ ശ്രമം കോളിൻ മൺറോയുടെ കൈകളിലൊതുങ്ങി. 19 പന്തിൽ 20 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. 32 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 46 റൺസെടുത്ത കോളിൻ മണ്‍റോയാണ് കിവീസിന്റെ ടോപ്സ്കോറർ. തുടക്കം മുതലേ ആക്രമണത്തിലൂന്നി കളിച്ച ന്യൂസീലൻഡ് ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബോളർമാർ കിവീസ് സ്കോർ 153ൽ ഒതുക്കി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നു വിക്കറ്റ് വീഴ്ത്തി.

KCN

more recommended stories