സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

yatraകാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂള്‍ വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മറിയാമ്മ തോമസ്സിനുള്ള യാത്രയയപ്പു സമ്മേളനവും ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജോസ് പതാലില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.വി.തങ്കമണി, പഞ്ചായത്തംഗങ്ങളായ കെ.ഭൂപേഷ്, എം.മുസ്തഫ, എം.അനീഷ്കുമാര്‍, ഹെഡ്മാസ്റ്റര്‍ എം.ഭാസ്ക്കരന്‍, സി.മധു, സി.രാജന്‍, അഷറഫ് കൊട്ടോടി, ബിന്ദു.എന്‍.നായര്‍, പി.എം.മധു, സി.വി.ബാലകൃഷ്ണന്‍, കെ.വിജിത, മറിയാമ്മ തോമസ്, വി.കെ.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് സംസ്ഥാനതലത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെയും ഓരോ ക്ലാസ്സിലെയും മികച്ച കുട്ടികളെയും ഉപഹാരം നല്‍കി അനുമോദിച്ചു.  നിയാസ് കണ്ണൂര്‍ അവതരിപ്പിച്ച സോളോ പെര്‍ഫോമന്‍സ്, കുട്ടികളുടെ നൃത്തനിശ നാടകം എന്നിവ നടന്നു.

KCN

more recommended stories