പ്ലാറ്റിനം ജൂബിലി സമാപനവും വാര്‍ഷികവും

platiഅജാനൂര്‍: ഗവ.ഫിഷറീസ് യു.പി.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും വാര്‍ഷികവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. 2015 ഫിബ്രവരിയില്‍ ആരംഭിച്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിദ്ധ്യങ്ങളായ ഒട്ടനവധി പരിപാടികള്‍ നടത്തിയിരുന്നു. അടിസ്ഥാന വികസന സെമിനാര്‍, സമീപസ്ഥങ്ങളായ വിദ്യാലയങ്ങള്‍ക്കു കൂടി പ്രയോജനകരമായ അക്കാദമിക പ്രവര്‍ത്തനം മാപ്പ് ഫോര്‍ മി, പഞ്ചായത്ത് തല പ്രവേശനോത്സവം, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വായനാനുഭവങ്ങള്‍ പങ്കു വെച്ച ദൂരകാഴ്ചയിലെ വായനാനുഭവങ്ങള്‍, അജാനൂര്‍ ഗ്രാമത്തിന് നാട്ടുമരപ്പച്ച, സ്‌ക്കൂള്‍, പച്ചക്കറി വികസന പദ്ധതി, സ്വാതന്ത്ര്യ സമര ചരിത്രം ചുവര്‍ചിത്രങ്ങളിലൂടെ എന്നീ പരപാടികള്‍ ഇതിന്റെ ഭാഗമായി അരങ്ങേറി. സമാപന പരിപാടികള്‍ പ്രധാനാധ്യാപകന്‍ വി.നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമവും വൈകുന്നേരം സാംസ്‌കാരിക ഘോഷയാത്രയും അരങ്ങേറി. സമാപന സമ്മേളനത്തില്‍ വെച്ച് പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന വി.നാരായണന്‍ മാസ്റ്റര്‍ സ്മാരക അസംബ്ലികംഡൈനിംഗ് ഹാളിന്റെ ഫണ്ട് ശേഖരണം വി.നാരായണന്‍ മാസ്റ്ററുടെ മകള്‍ സരിതയില്‍ നിന്ന് സംഘാടക സമിതി ചെയര്‍മാന്‍ എ.ഹമീദ് ഹാജി ഏറ്റുവാങ്ങി. ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍, വിദ്യാഭ്യാസആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷീബ, കുഞ്ഞാമിന, പാര്‍വതി, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് പി.പി.കുഞ്ഞബ്ദുള്ള, പി.മുഹമ്മദ്കുഞ്ഞി, മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പാലക്കി മുഹമ്മദ് ഹാജി, സി.യൂസഫ് ഹാജി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി, എ.സി.രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.അബ്ദുള്‍ മജീദ് നന്ദി പറഞ്ഞു.

KCN

more recommended stories