എൽ.കെ.അഡ്വാനിയുടെ പത്നി കമല അഡ്വാനി അന്തരിച്ചു

advaniന്യൂ‍ഡൽഹി∙ ബിജെപി മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയുടെ പത്നി കമല അഡ്വാനി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചുവേദനയെ തുടർന്ന് ഇന്നുരാവിലെ ഡൽഹിയിലെ എഐഐഎംഎസിൽ പ്രവേശിപ്പിച്ചിരുന്നു. പ്രായാധിക്യത്തിന്റെ അവശതയിലായിരുന്നു അവർ. ശ്വാസതടസ്സത്തെത്തുടർന്ന് ഡിസംബറിലും കമല അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കമല അഡ്വാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

KCN

more recommended stories