എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങി

ndaപാണത്തൂര്‍ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം പി രാഘവന്‍ തന്‍റെ ഇലക്ഷന്‍ പ്രചരണം മലയോരത്ത് തുടങ്ങി. മഞ്ഞടുക്കം ക്ഷേത്രത്തില്‍ തൊഴുത് വണങ്ങി മഞ്ഞടുക്കം കാട്ടൂര്‍ തറവാട്ടിലെത്തിയ രാഘവന്‍ മണ്‍മറഞ്ഞ തറവാട്ടംഗങ്ങളെ സ്മരിച്ച് തറവാട്ടംഗങ്ങളുടെ അനുഗ്രഹം വാങ്ങി പാണത്തൂരില്‍ ദര്‍ഗ്ഗാശരീഫ് മഖാമിലെത്തി.
മഖാമിലെത്തിയ രാഘവനെ പള്ളി പ്രസിഡണ്ട് എം മൊയ്തീന്‍ കുഞ്ഞിഹാജി,  സെക്രട്ടറി കരീം എന്നിവരുടെ നേതൃത്വത്തില്‍  സ്വീകരിച്ചു. അല്‍പ സമയം കുശലാന്വേഷണ ശേഷം മഖാമില്‍ നിന്നും യാത്ര തിരിച്ച രാഘവന്‍ പാണത്തൂര്‍ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് പാണത്തൂരിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോടാക്സി ഡ്രൈവര്‍മാര്‍ എന്നിവരേയും നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയും പിന്നീട് വീടുകളിലേക്ക് യാത്ര തുടരുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയുടെ കൂടെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, എസ് കെ കുട്ടന്‍, മധു അയ്യങ്കാവ്, ബിജെഡിഎസ് ജില്ലാ സെക്രട്ടറി ബാബു വെള്ളിക്കോത്ത് എന്നിവരും സ്ഥാനാര്‍ത്ഥികളെ അനുഗമിച്ചിരുന്നു.

KCN

more recommended stories